കാറിന് സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം; ഗണേഷിനെതിരെ കേസെടുത്തു

കൊല്ലം, ബുധന്‍, 13 ജൂണ്‍ 2018 (20:16 IST)

 ganesh kumar , kollam , police , congress , കോണ്‍ഗ്രസ് , കെബി ഗണേഷ് കുമാര്‍ , യുവാവിനെ മര്‍ദ്ദിച്ചു

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരെ കേസെടുത്തു. മർദ്ദനമേറ്റ അനന്തകൃഷ്‌ണന്റെ (22) പരാതിയിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്.  

ഗണേഷ് കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദിച്ചെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ എംഎല്‍എ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്. അതേസമയം, ഗണേഷിന്റെ പരാതിയില്‍
അനന്തകൃഷ്ണനെതിരെയും കേസെടുത്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. എംഎൽഎയും പിന്നീട് ഡ്രൈവറും മർദ്ദിക്കുകയായിരുവെന്ന് അനന്തകൃഷ്‌ണന്‍  പറഞ്ഞു. ഗണേഷ് അസഭ്യം പറഞ്ഞതായും ഇയാള്‍ വ്യക്തമാക്കി.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎയും ഡ്രൈവറും മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കോണ്‍ഗ്രസ് കെബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചു Kollam Police Congress Ganesh Kumar

വാര്‍ത്ത

news

കടുകട്ടി സുരക്ഷയില്‍ കുമ്മനം വരുന്നു; ഗവര്‍ണറുടെ ജീവിതം പട്ടാളത്തിന്റെ നടുവില്‍ - സംസ്ഥാനം ഞെട്ടും

മിസോറാം ഗവര്‍ണറായ ശേഷമുള്ള ആദ്യ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് കുമ്മനം രാജശേഖരന്‍. ...

news

തണ്ണീർമുക്കം ബണ്ടിൽ നിന്നും പെൺകുട്ടി കായലിലേക്ക് ചാടി; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

തണ്ണീർമുക്കം ബണ്ടിൽ നിന്നും കോളേജ് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര ...

news

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; കെപിസിസി വക്‍താവ് സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഉണ്ണിത്താന്‍

രാജ്യസഭാ സീറ്റ് വിവാദത്തില്‍ നാണംകെട്ട കോണ്‍ഗ്രസിന് പ്രതിസന്ധി തുടരവെ മുതിര്‍ന്ന നേതാവ് ...

news

നടി ദീപിക പദുകോൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു; കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

വാറോളിയിൽ ദീപിക പദുകോൻ തമാസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മുകൾ നിലയിൽ തീ പിടിത്തും. ...

Widgets Magazine