കടുകട്ടി സുരക്ഷയില്‍ കുമ്മനം വരുന്നു; ഗവര്‍ണറുടെ ജീവിതം പട്ടാളത്തിന്റെ നടുവില്‍ - സംസ്ഥാനം ഞെട്ടും

കടുകട്ടി സുരക്ഷയില്‍ കുമ്മനം വരുന്നു; ഗവര്‍ണറുടെ ജീവിതം പട്ടാളത്തിന്റെ നടുവില്‍ - സംസ്ഥാനം ഞെട്ടും

  kummanam rajasekharan , bjp , kummanam , police , കുമ്മനം , മിസോറാം , കുമ്മനം രാജശേഖരന്‍ , ബിജെപി
പത്തനംതിട്ട| jibin| Last Modified ബുധന്‍, 13 ജൂണ്‍ 2018 (19:22 IST)
മിസോറാം ഗവര്‍ണറായ ശേഷമുള്ള ആദ്യ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കുപ്പായമഴിച്ചുവെച്ച് മലയാളക്കര വിട്ട കുമ്മനം ഒരു രാജാവിനെ പോലെയാകും നാളെ
കേരളത്തിലെത്തുക.

ആളും ബഹളവുമില്ലാതെ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ബാഗും തൂക്കി മിസോറാമിലെത്തിയ കുമ്മനം തിരികെ കേരളത്തില്‍ എത്തുമ്പോള്‍ തനിച്ചാകില്ല. നൂറ് കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരാകും അദ്ദേഹത്തിനു ചുറ്റുമുണ്ടാകുക. കുമ്മനം ലളിത ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയും വേണ്ട എന്നാണ് സുരക്ഷാ സേനയുടെ നിലപാട്.

ബംഗ്ലദേശും മ്യാൻമറും അതിർത്തി പങ്കിടുന്ന മിസോറാമിലെ ഗവര്‍ണറുടെ വസതിയിലെ കുമ്മനത്തിന്റെ ജീവിതം സുരക്ഷയുടെ നടുവിലാണ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഏതു സാഹചര്യം നേരിടാന്‍ തയ്യാറുള്ള ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടന്മാര്‍ ബംഗ്ലാവിന് ചുറ്റും റോന്ത് ചുറ്റുമ്പോള്‍ പുറത്ത് അസം റൈഫിൾസിന്റെ 50 ഭടന്മാരാണ് വസതിക്ക് കാവാല്‍ നില്‍ക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും മഫ്‌ടിയിലുള്ള ഉദ്യോഗസ്ഥരും വസതിക്ക് പുറത്തും പരിസരത്തുമായുണ്ട്. ഈ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുന്നത് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിആർപിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആയുധധാരികളെ നിയന്ത്രിക്കുന്നത്. കൂടാതെ വസതിയുടെ എല്ലാ വശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി
എയർഫോഴ്സിന്റെ ഹെലികോപ്റ്റർ രാജ്ഭവന്റെ അങ്കണത്തിലുണ്ട്.

ഡോക്ടറും ആംബുലൻസും ഉൾപ്പെടെയുള്ള മെഡിക്കല്‍ സംഘം സദാസമയവും ഗര്‍വര്‍ണറുടെ വസതിയിലുണ്ട്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ രുചിച്ച് പരിശോധിച്ച ആഹാരം മാത്രമാണ് കുമ്മനത്തിന് കഴിക്കാന്‍ സാധിക്കുക.

എല്ലാ ദിവസവും രാവിലെ ഇന്റലിജൻസ് മേധാവി വസതിയിലെത്തി സംസ്ഥാനത്തെ സംഭവവികാസങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.

നാളെ കേരളത്തില്‍ എത്തുന്ന കുമ്മനം 20വരെ സംസ്ഥാനത്തുണ്ടാകും. ബിജെപിയുടെ വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. 15ന് ശബരിമല ദർശനവും നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം