അടിയും ഇടിയും റഷ്യയില്‍ നടക്കില്ല; 1250 തെമ്മാടികളെ ‘കൂട്ടിലാക്കി’ ബ്രിട്ടന്‍ - ഹൂളിഗന്‍‌സിനെ വിറപ്പിച്ച് പൊലീസ്

ലണ്ടന്‍, വ്യാഴം, 14 ജൂണ്‍ 2018 (10:39 IST)

  russia  , world cup , fifa , police , hooligans , ഫിഫ , പൊലീസ് , റഷ്യന്‍ ലോകകപ്പ് , ഹൂളിഗന്‍‌സ്

ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ് ആകുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാതെ റഷ്യയും ലോകരാജ്യങ്ങളും.

ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നറിയപ്പെടുന്ന ഹൂളിഗന്‍‌സിനെ നിലയ്‌ക്കു നിര്‍ത്താന്‍ റഷ്യന്‍ പൊലീസും ആയുധധാരികളായ പട്ടാളവും സദാ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തില്‍ ആയിരത്തിലേറെ ബ്രിട്ടിഷ് തെമ്മാടികളുടെ റഷ്യൻ യാത്ര തടഞ്ഞ് ബ്രിട്ടന്‍.

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും പുറത്തുമായി മുമ്പ് പ്രശ്‌നങ്ങളുണ്ടാക്കിയ 1,250 പേരുടെ പാസ്‌പോര്‍ട്ടുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. പാസ്‌പോര്‍ട്ട് നല്‍കാത്ത 60പേര്‍ സ്കോട്ട്ലൻഡ് പൊലീസിന്റെ നിരീക്ഷണത്തിലായതിനാല്‍ ഇവര്‍ക്കും റഷ്യയിലേക്ക് പറക്കാന്‍ കഴിയില്ല.

സ്വന്തം ടീമിനോ ക്ലബ്ബിനോ പരാജയം സംഭവിച്ചാല്‍ അതിരുവിട്ട് പെരുമാറുന്ന സംഘമാണ് ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർ. എതിർ ടീമിനെ ആക്രമിക്കാന്‍ പോലും ഇവര്‍ മടികാണിക്കാറില്ല. ഇതേ തുടര്‍ന്നാണ് പ്രശ്‌നക്കാരെ ലോകകപ്പ് കാണാന്‍ വിടില്ല എന്ന് അധികൃതര്‍ തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫിഫ പൊലീസ് റഷ്യന്‍ ലോകകപ്പ് ഹൂളിഗന്‍‌സ് Russia Fifa Police Hooligans World Cup

വാര്‍ത്ത

news

ലിവര്‍ ഉപയോഗിച്ച് അടിച്ചെന്ന് ഗണേഷ്; പൊലീസ് എംഎല്‍എയെ സഹായിച്ചെന്ന് യുവാവ് - കേസ് പുതിയ തലത്തിലേക്ക്

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ...

news

ജനജീവിതം താറുമാറാക്കി കാലവര്‍ഷം; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ - ഒമ്പതു വയസുകാരി മരിച്ചു

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ...

news

അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടർ ബ്രോ’ തെറിച്ചു

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ...

news

ദിലീപിനെ രക്ഷിക്കാന്‍ അവരെത്തുമോ ?; നിര്‍ണായക ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

Widgets Magazine