ലിവര്‍ ഉപയോഗിച്ച് അടിച്ചെന്ന് ഗണേഷ്; പൊലീസ് എംഎല്‍എയെ സഹായിച്ചെന്ന് യുവാവ് - കേസ് പുതിയ തലത്തിലേക്ക്

കൊല്ലം, വ്യാഴം, 14 ജൂണ്‍ 2018 (09:41 IST)

  ananthakrishnan , ganesh kumar , kerala congress , police , കേരളാ കോണ്‍ഗ്രസ് (ബി) , ഗണേഷ് കുമാര്‍ , അനന്തകൃഷ്ണൻ , അനന്തകൃഷ്ണൻ

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവാവ് രംഗത്ത്.  

ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു. താനും അമ്മയും ലിവെറെടുത്ത് അടിച്ചെന്ന ഗണേഷിന്റെ പരാതി തെറ്റാണ്. സംഭവം നടക്കുമ്പോള്‍ അഞ്ചൽ സിഐ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നിന്നുവെന്നും അനന്തകൃഷ്ണൻ  പറഞ്ഞു.

ഗണേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. സിഐ എംഎൽഎയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. നീതി കിട്ടിയില്ലെങ്കിൽ ഡിജിപി ലോക്‍നാ‍ഥ് ബെഹ്‌റെയേയും മുഖ്യമന്ത്രി പിണറായി വിജയ്നെയും സമീപിക്കുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

ഗണേഷിന്റെ പരാതിയിലാണ് അനന്തകൃഷ്ണനെതിരെ കേസെടുത്തത്. ഗണേഷ് കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ എംഎല്‍എ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജനജീവിതം താറുമാറാക്കി കാലവര്‍ഷം; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ - ഒമ്പതു വയസുകാരി മരിച്ചു

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ...

news

അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടർ ബ്രോ’ തെറിച്ചു

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ...

news

ദിലീപിനെ രക്ഷിക്കാന്‍ അവരെത്തുമോ ?; നിര്‍ണായക ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

Widgets Magazine