ശുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി, കൂടുതൽപേർ കസ്റ്റഡിയില്‍ - ചോദ്യം ചെയ്യല്‍ തുടരുന്നു

കണ്ണൂർ, ഞായര്‍, 18 ഫെബ്രുവരി 2018 (10:36 IST)

Shuhaib murder , Shuhaib , congress , police , kannur , Youth Congress , സിപിഎം , യൂത്ത് കോണ്‍ഗ്രസ് , ആകാശ്, റിജിന്‍ രാജ് , കണ്ണൂർ ജില്ലാ , പൊലീസ് , ശുഹൈബ് വധം

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കീഴടങ്ങി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇന്ന് രാവിലെയോടെ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.

കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ തിരച്ചില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ശനിയാഴ്‌ച ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ കണ്ണൂർ ജില്ലാ പൊലീസ് ചീഫ് ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍
ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശുഹൈബ് വധം: ആറു പേര്‍ കസ്‌റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്

മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊ​ല​പാ​ത​ക​വു​മാ​യി ...

news

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും - മിനിമം ചാർജ് വീണ്ടും വര്‍ദ്ധിപ്പിച്ചേക്കില്ല

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി നാളെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നാളെ വീണ്ടും ചർച്ച ...

news

നീരവ് മോദിയുമായി ബന്ധമുള്ളത് കോൺഗ്രസിനും രാഹുലിനും: തിരിച്ചടിച്ച് നിർമല സീതാരാമൻ രംഗത്ത്

പഞ്ചാബ് നാഷണൽ ബാങ്കിലെ ശതകോടികളുടെ തട്ടിപ്പ് തുടങ്ങിയത് യുപിഎയുടെ ഭരണകാലത്താണെന്ന് ...

Widgets Magazine