ജെഡിയു മുന്നണി വിടുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ല: ചെന്നിത്തല

തിരുവനന്തപുരം, വെള്ളി, 12 ജനുവരി 2018 (21:36 IST)

JDU, Veerendra Kumar, Ramesh Chennithala, Oommenchandy, Pinarayi, ജെഡിയു, വീരേന്ദ്രകുമാര്‍, രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, കാനം, പിണറായി
അനുബന്ധ വാര്‍ത്തകള്‍

യു ഡി എഫ് വിടാനുള്ള ജെ ഡി യു തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫോണിലൂടെയെങ്കിലും വിവരം അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാര്‍ കാണിച്ചില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 
 
ഫോണിലൂടെ വിവരം അറിയിക്കാനുള്ള മര്യാദ പോലും ജെ ഡി യു കാണിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. ജെ ഡി യു വന്നതുകൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
 
യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫുമായി സഹകരിക്കുമെന്ന പ്രമേയം രണ്ട് ദിവസമായി ചേര്‍ന്ന ജെ ഡി യു നേതൃയോഗം പാസാക്കുകയായിരുന്നു. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 
 
വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും വീരന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വി ടി ബല്‍‌റാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ്

സി പി എമ്മിന്‍റെ നേതാക്കളെക്കുറിച്ച് മിണ്ടിയാല്‍ വി ടി ബല്‍‌റാമിന്‍റെ നാവ് ...

news

സുപ്രിം കോടതിയിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്, നടക്കാൻ പാടില്ലായിരുന്നു: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

സുപ്രിം കോടതിയിൽ ഇന്ന നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ...

news

ഏഴു വർഷം നീണ്ട യുഡിഎഫ് ബന്ധം അവസാനി‌പ്പിച്ചു, ഇനി എൽഡിഎഫിലേക്ക്; വർഗീയതയെ ചെറുക്കാൻ നല്ലത് ഇടതു മുന്നണിയെന്ന് വീരേന്ദ്രകുമാർ

ജെഡിയു യു ഡി എഫ് മുന്നണി വിട്ടു. ഇനി എല്‍ ഡി എഫുമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ ...

news

സുപ്രിം കോടതിയ്ക്കകത്ത് അധികാരത്തർക്കങ്ങൾ ഉണ്ടാകുന്നത് നല്ലതല്ല, ഫുൾ കോർട്ട് വിളിക്കണം: ജസ്റ്റിസ് കെ ടി തോമസ്

അസാധാരണമായ സംഭവമാണ് സുപ്രിംകോടതിക്ക് പുറത്ത് നടന്നതെന്ന് ജസ്റ്റിസ് കെ ടി തോമസ് ...

Widgets Magazine