ജെഡിയു ഇടതു മുന്നണിയിലേക്ക്; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ - മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാര്‍

Pinarayi Vijayan & M. P. Veerendra Kumar , JDU  JDU Kerala , LDF , UDF , ജനതാദൾ-യു , ജെഡിയു , എല്‍ഡിഎഫ് , എംപി വീരേന്ദ്രകുമാര്‍ , പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Updated: വ്യാഴം, 11 ജനുവരി 2018 (22:18 IST)
ജനതാദൾ-യു ഇടതു മുന്നണിയിലേക്ക്. ഇന്നു ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഏകകണ്ഠമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് തുടരുകയാണ്. ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും തന്റെ നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തെ അദ്ദേഹവും പിന്തുണച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :