Widgets Magazine
Widgets Magazine

ഏഴു വർഷം നീണ്ട യുഡിഎഫ് ബന്ധം അവസാനി‌പ്പിച്ചു, ഇനി എൽഡിഎഫിലേക്ക്; വർഗീയതയെ ചെറുക്കാൻ നല്ലത് ഇടതു മുന്നണിയെന്ന് വീരേന്ദ്രകുമാർ

വെള്ളി, 12 ജനുവരി 2018 (16:50 IST)

Widgets Magazine

ജെഡിയു യു ഡി എഫ് മുന്നണി വിട്ടു. ഇനി എല്‍ ഡി എഫുമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. രണ്ട് ദിവസമായി ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൽഡിഎഫിലേക്കു പോകാൻ വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ തീരുമാനമായിരുന്നു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന. 
 
നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. 
 
ഇടതു നേതാക്കളുമായി സംസാരിച്ചിട്ടില്ല. കൗൺസിൽ ചുമതലപ്പെടുത്തിയാൽ ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന്റേയും കാനം രാജേന്ദ്രന്റേയും വാക്കുകൾ കേട്ടിരുന്നു. കേരള കോൺഗ്രസിനെ പോലെയല്ല പരിഗണിക്കുന്നതെന്ന് വ്യക്തമായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സുപ്രിം കോടതിയ്ക്കകത്ത് അധികാരത്തർക്കങ്ങൾ ഉണ്ടാകുന്നത് നല്ലതല്ല, ഫുൾ കോർട്ട് വിളിക്കണം: ജസ്റ്റിസ് കെ ടി തോമസ്

അസാധാരണമായ സംഭവമാണ് സുപ്രിംകോടതിക്ക് പുറത്ത് നടന്നതെന്ന് ജസ്റ്റിസ് കെ ടി തോമസ് ...

news

ഒന്നിച്ചു ചേർന്ന് ശബ്ദമുയർത്താം, ആ രക്തം നമ്മുടെ കൈകളിലാണു: ശ്രീജിത്തിനായി അരുൺ ഗോപിയും

ലോക്കപ്പിൽ വെച്ച് മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 2 ...

news

സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ല, ക്രമരഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മുതിർന്ന ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ...

news

വിലാസം തെളിയിക്കാന്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പറ്റില്ല !; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ ...

Widgets Magazine Widgets Magazine Widgets Magazine