തെറ്റുതിരുത്തണോ മാപ്പുപറയണോ എന്ന കാര്യം ബല്‍റാമോ യുഡിഎഫോ ആലോചിച്ചിട്ടില്ല; വിടി ബല്‍‌റാമിന് പിന്തുണയുമായി ചെന്നിത്തല

പാലക്കാട്, വ്യാഴം, 11 ജനുവരി 2018 (11:12 IST)

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എ.യ്ക്ക് യു.ഡി.എഫിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാപ്പുപറയണോ തെറ്റുതിരുത്തണോ എന്ന വിഷയം ബല്‍റാമോ യു.ഡി.എഫോ ആലോചിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
 
ഈ സംഭവത്തിനുശേഷം എത്രയോ പ്രകോപനപരമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.എം. നടത്തി. രാഹുല്‍ഗാന്ധിയെവരെ കളിയാക്കിയാണ് അച്യുതാനന്ദന്‍ ലേഖനമെഴുതിയത്. ഇതേപ്പറ്റിയൊന്നും യു.ഡി.എഫ്. ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനാ‍ണോ മുഖ്യമന്ത്രി തയ്യാറാവുന്നതെന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളതെന്നും വി.ടി. ബല്‍റാം വിഷയത്തില്‍ യു.ഡി.എഫ് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവുമെന്ന് സി.പി.എം കരുതേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മുഖ്യമന്ത്രിയുടെ ആകാശയാത്രാവിവാദം അനാവശ്യം; ഫണ്ട് വിനിയോഗ നിര്‍ദേശം നല്‍കിയത് താനെന്ന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം

ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണയുമായി മുന്‍ ...

news

മ​ത്സ​ര​യോ​ട്ടം ദുരന്തമായി; ബ​സും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

വെ​ള്ള​യ​മ്പ​ല​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് യുവാവ് മരിച്ചു. കോ​ഴി​ക്കോ​ട് ...

news

എകെജിക്കെതിരായ പരാമർശം; വിടി ബൽറാമിനെതിരെ ആക്രമം, തൃത്താലയിൽ യുഡിഎഫ് ഹർത്താൽ

എകെജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സിപിഎം നടത്തിയ ...

news

ബൽറാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണം!

എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി ...

Widgets Magazine