യൂണിഫോം ഇടാൻ സമ്മതിച്ചില്ല, വിദ്യാർത്ഥിയെ വെയിലത്ത് നിർത്തി പരീക്ഷയെഴുതിച്ചു; അധ്യാപകന് സസ്പെൻഷൻ

വിദ്യാര്‍ത്ഥിയെ വെയിലത്തു നിര്‍ത്തി പരീക്ഷ എഴുതിച്ച അദ്ധ്യാപകനു സസ്പെന്‍ഷന്‍

കാട്ടാക്കട| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (19:38 IST)
യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ മുഖത്തടിക്കുകയും വെയിലത്തു നിര്‍ത്തി പരീക്ഷ എഴുതിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ അധികാരികള്‍ സസ്പെന്‍ഡ് ചെയ്തു. പൂവച്ച സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബയോളജി വിഭാഗം അദ്ധ്യാപകന്‍ എം.ആര്‍.റജിയാണു സസ്പെന്‍ഷനിലായത്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി കാട്ടാക്കട പൊന്നറ ആമിനാ മന്‍സിലില്‍ അജ്മല്‍ എന്ന 15 കാരനാണു അദ്ധ്യാപകന്‍റെ ശിക്ഷാ നടപടി ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവം വിവാദമായതോടെ സ്കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഡി.ഡിയാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം കര്‍ശന നടപടി എടുത്തത്.

സ്കൂള്‍ ഹെഡ് മിസ്ട്രസ് അവധിയിലായിരുന്നതിനാല്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന സ്കൂള്‍ സീനിയര്‍ അസിസ്റ്റന്‍റിന്‍റെ അന്വേഷണവിധേയമായി സ്ഥലം മാറ്റുമെന്നും അധികാരികള്‍ അറിയിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ അദ്ധ്യാപകരോ ആരും തന്നെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് കാട്ടാക്കട എസ്.ഐ ബിജുകുമാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :