എൽഡിഎഫിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്, അത് മോദിയുടേതല്ല: കോടിയേരി

എൽഡിഎഫിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്: കോടിയേരി

  kodiyeri balakrishnan , kerala police ,  police , arrest , pinarayi vijyan , cpm , UAPA, എൽഡിഎഫ് , കോടിയേരി ബാലകൃഷ്ണന്‍ , ഭീകരപ്രവർത്തനം , ദേശാഭിമാനി , പൊലീസ് നയം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (08:37 IST)
ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എൽഡിഎഫിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്. ഭീകരപ്രവർത്തനം തടയാൻ മാത്രമാണ് യുഎപിഎ ഉപയോഗിക്കു എന്നതാണ് മുന്നണി നയം. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

മോഡി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല ഇടത് സര്‍ക്കാരിന്റെ പൊലീസ് നയം. ദേശീയഗാന വിഷയവുമായി ബന്ധപ്പെട്ട് പൊലീസ്‌ നയത്തെപ്പറ്റി ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട്. യുഎപിഎയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. അന്നൊന്നും സംസാരിക്കാത്തവരാണ് ഇന്ന് പ്രതികരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുംവിധമുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. സാഹചര്യങ്ങളെല്ലാം മനസിലാക്കി ശരിയായ ദിശയിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :