വ്യക്തി വൈരാഗ്യം മൂലം ബി ജെ പി പ്രവർത്തകനെ കൊന്നു; 6 പേർ പിടിയിൽ

ബി ജെ പി പ്രവര്‍ത്തകന്‍റെ കൊലപാതകം: 6 പേര്‍ പിടിയില്‍

പാറശാല| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (16:40 IST)
ബി ജെ പിയുടെ ചെങ്കല്‍ ആറയൂര്‍ ബൂത്ത് പ്രസിഡന്‍റ് ആറയൂര്‍ അനില്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 6 പേരെ പാറശാല പൊലീസ് പിടികൂടി. മുഖ്യപ്രതിയായ മര്യാപുരം മനു, അമരവിള സ്വദേശി ബിനു എന്നിവര്‍ അടങ്ങുന്ന സംഘത്തെ നാഗര്‍കോവിലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് മര്യാപുരം ചര്‍ച്ചിനടുത്ത്വച്ച് അനില്‍ കുമാറിനു കഴുത്തില്‍ മാരകമായി കുത്തേറ്റ് മരിച്ചത്. മനു, ബിനു എന്നിവര്‍ സംഭവ സ്ഥലത്തു നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടത് കണ്ട നാട്ടുകാരുടെ മൊഴിയാണ് പ്രതികളെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.

ഏറെക്കാലമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യവും ശത്രുതയുമാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം. ഇരുവരുടെയും സംഘങ്ങള്‍ തമ്മില്‍ നിരവധി തവണ സംഘടനത്തില്‍ ഏര്‍പ്പെട്ടിരുന്നത് പാറശാല പൊലീസ് വിളിച്ചുവരുത്തി താക്കീത് നല്‍കി അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം കേസിലെ പ്രതിയായ ബിനുവിന്‍റെ ബന്ധുവിനെ മരിച്ച അനില്‍ കുമാര്‍ മര്‍ദ്ദിച്ചിരുന്നതായും സൂചനയുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും മനുവും അനില്‍ കുമാറും തമ്മില്‍ വാക്കേറ്റം നടന്നതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര എസ്.പി സുള്‍ഫിക്കറുടെ നേതൃത്വത്തില്‍ പാറശാല സി.ഐ സന്തോഷ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :