യുവതികള്‍ രക്ഷപ്പെട്ടത് സമീപവാസികളുടെ ഇടപെടല്‍ മൂലം; മൂന്നാറില്‍ വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

മൂന്നാർ, തിങ്കള്‍, 29 ജനുവരി 2018 (17:12 IST)

 munar , police , arrest , womens , വനിത , മദ്യലഹരി , പീഡനം , യുവതി

മദ്യലഹരിയിൽ വിദേശ വനിതകളെ ആക്രമിച്ച യുവാക്കൾ പിടിയിൽ. ബൈസണ്‍വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത്, കഞ്ഞിക്കുഴി സ്വദേശിയായ നിധിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മൂന്നാറില്‍ എത്തിയ യു.കെ അര്‍ജന്റീന സ്വദേശികളായ വനിതകളെ ആക്രമിച്ച സംഭവത്തിലാണ് യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുട്ടുകാട് മുനിയറകൾ സന്ദര്‍ശിക്കാന്‍ എത്തിയ യുവതികളെ മദ്യലഹരിയിൽ യുവാക്കള്‍ കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

യുവാക്കളുടെ ആക്രമണത്തില്‍ ഭയന്ന യുവതികള്‍ ബഹളംവച്ച് ഓടി സമീപത്തെ വീടുകളിൽ അഭയം തേടിയതോടെ സമീപ വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് യുവാക്കളും പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി ...

news

യൂണിഫോമും അഴിച്ചുവാങ്ങി; പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി

പൊലീസ് വാഹനം തട്ടിയെടുത്ത് പെൺകുട്ടിയെ അഞ്ചംഗ സംഘം കടത്തി കൊണ്ടു പോയി. മധ്യപ്രദേശിലെ ...

news

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സിപിഐ ...

news

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ആത്മഹത്യ ചെയ്തു. ...

Widgets Magazine