യൂണിഫോമും അഴിച്ചുവാങ്ങി; പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി

ഭോപ്പാൽ, തിങ്കള്‍, 29 ജനുവരി 2018 (14:35 IST)

kidnaped , bhopal , 18 old women , police , jeep , പെൺകുട്ടി , പൊലീസ് , അക്രമി , തട്ടിക്കൊണ്ടു പോയി

പൊലീസ് വാഹനം തട്ടിയെടുത്ത് പെൺകുട്ടിയെ അഞ്ചംഗ സംഘം കടത്തി കൊണ്ടു പോയി. മധ്യപ്രദേശിലെ ബമുര്‍ഹ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

വളരെ ആസൂത്രിതമായ രീതിയിലാണ് അഞ്ചംഗ സംഘം 18കാരിയെ തട്ടിക്കൊണ്ടു പോയത്. ഒരാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയാണെന്ന് അടിയന്തര സംവിധാനമായ നൂറില്‍ വിളിച്ച് അക്രമി സംഘം പൊലീസിനെ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വഴിയരുകില്‍ കിടന്ന മദ്യപാനിയുടെ അടുത്തെത്തി. ഉടന്‍ തന്നെ ഇയാള്‍ ചാടിയെഴുന്നേറ്റ് പൊലീസിനു നേരെ തോക്കു ചുണ്ടി യൂണിഫോമും വാഹനവുമടക്കം തട്ടിയെടുക്കുകയായിരുന്നു.

തട്ടിയെടുത്ത വാഹനവുമായി പൊലീസ് വേഷത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം വീട്ടുകാരെ ഭയപ്പെടുത്തുകയും കേസ് സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുന്നതിനായി കുട്ടിയുടെ പിതാവായ രാജ്കുമാറിനെയും പെണ്‍കുട്ടിയേയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയാണെന്നും അറിയിച്ചു.

ഈ സമയം, രാജ്കുമാര്‍ പട്ടേല്‍ സഹോദരനെക്കൂടെ വാഹനത്തിലേയ്ക്ക് വിളിച്ചു കയറ്റുകയും ചെയ്തു. സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് പറഞ്ഞ സംഘം പാതി വഴിയില്‍ എത്തിയപ്പോള്‍ രാജ്കുമാറിനെയും സഹോദരനെയും സംഘം മര്‍ദ്ദിക്കുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്‌തു.

ഇരുവരെയും വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട സംഘം പെണ്‍കുട്ടിയുമായി പോകുകയും ചെയ്‌തു.

അതേസമയം, പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നതായും പൊലീസ് കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സിപിഐ ...

news

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ആത്മഹത്യ ചെയ്തു. ...

news

മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി; പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 ഏറെ നിര്‍ണ്ണായകമാ‍ണെന്ന് രാഷ്ട്രപതി രാംനാഥ് ...

news

ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 ...

Widgets Magazine