കേസ് കൂടുതല്‍ ഗുരുതരമാകുന്നു; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി, ഞായര്‍, 28 ജനുവരി 2018 (16:49 IST)

 Amala Paul , Pondicherry , police , Mercedes Benz , Amala , അമലപോള്‍ , പോണ്ടിചേരി , ഹൈക്കോടതി

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലപോളിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ.

കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് അമലയെ ഈ മാസം 15ന് ചോദ്യം ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

എല്ലാ മേഖലകളിലും സ്ത്രീകൾ പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ ...

news

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെയും എന്‍സിപിയേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ...

news

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ ...

news

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് തമിഴ്‌ സിനിമാ താരം കമല്‍ഹാസന്‍. ആരോഗ്യം, ...

Widgets Magazine