ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

ഹൈദരാബാദ്, തിങ്കള്‍, 29 ജനുവരി 2018 (12:49 IST)

  suicide , police , Ravikumar , death , wife , techie commits suicide , കെ രവികുമാര്‍ , ആത്മഹത്യ , ഇന്ത്യ ,  ടെക്കി

അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ടെക്കി ചെയ്തു. അമേരിക്കയില്‍ ജോലി ചെയ്‌തിരുന്ന കെ രവികുമാര്‍ (42) എന്നയാളാണ് സെക്കന്തരാബാദിലെ മൂന്നുനില അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം.  

2004ല്‍ അപകടത്തില്‍ പെട്ടതോടെ ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ സോഫ്ട്‌വേര്‍ എന്‍ജിനിയറായ രവികുമാര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ജോലി നഷ്‌ടമായതിന്റെയും ആരോഗ്യം മോശമായതിന്റെയും പിന്നാലെ ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമയായി തീര്‍ന്നിരുന്നു.

ഒരു ഷോപ്പില്‍ ജോലി ചെയ്‌തിരുന്ന ഭാര്യയുമായി രവികുമാര്‍ ഞായറാഴ്‌ച വഴക്കിട്ടിരുന്നു. അവധി ദിവസവും ജോലിക്ക് പോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

എതിര്‍പ്പ് അവഗണിച്ച് ഭാര്യ ജോലിക്ക് പോയതിന്റെ നിരാശയില്‍ ജനാലവഴി രവികുമാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

രവികുമാര്‍ ഫ്ലാറ്റില്‍ നിന്നും താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതിന്റെയും അപകടത്തിന്റെയും ദൃശ്യങ്ങള്‍ സമീപവാസികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. നിരാശയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. രവികുമാര്‍ പതിവായി വഴക്കിടാറുണ്ടെന്ന് ഭാര്യ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുത്തലാഖ് ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി; പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 ഏറെ നിര്‍ണ്ണായകമാ‍ണെന്ന് രാഷ്ട്രപതി രാംനാഥ് ...

news

ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 ...

news

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍‌സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ ...

Widgets Magazine