അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

കോഴിക്കോട്, ഞായര്‍, 28 ജനുവരി 2018 (13:56 IST)

 rape , police , arrest , death , kozhikode , റേപ്പ് , പൊലീസ് , പീഡനം , യുവാവ് , ഓസ്‌റ്റിന്‍

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്‍റെ നടത്തിപ്പുകാരന്‍റെ മകന്‍ ഓസ്റ്റിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീടിനോട് ചേര്‍ന്ന് നടത്തുന്ന അനാഥാലയത്തില്‍വച്ചു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. ഓസ്റ്റിന്‍ കുറച്ചു നാളുകളായി  ഉപദ്രവിച്ചിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ ശനിയാഴ്‌ചയാണ് ഓസ്‌റ്റിനെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും - മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ...

news

ഡ്രൈവറുടെ കാഴ്ച മറഞ്ഞു; കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു

കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലെ ചാരാ റോഡിനു സമീപമാണ് ...

news

എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി ...

Widgets Magazine