'ആരാണ് തലയില്‍ മുണ്ടിട്ട് നടക്കുകയെന്ന് വരും നാളുകളില്‍ കാണാം’: ഉമ്മന്‍ ചാണ്ടി

കോഴിക്കോട്, ചൊവ്വ, 14 നവം‌ബര്‍ 2017 (12:49 IST)

സോളര്‍ കേസ് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരാണ് തലയില്‍ മുണ്ടിട്ടു നടക്കുകയെന്ന് വരും നാളുകളില്‍ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. കടിയങ്ങാട് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ച ഇന്ദിരാ ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോണ്‍ഗ്രസാണ് രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍. മൂന്നരക്കൊല്ലമായി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ റിസല്‍ട്ടൊന്നും ഇല്ല. പറയുന്നതൊന്നും നടക്കുന്നില്ല. ജനം അസ്വസ്ഥരായിരിക്കുന്നു. സാമ്പത്തിക സ്ഥിതി താഴോട്ടു പോകുന്നു. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല ഉള്ള തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല, കോടതി കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല; തോമസ് ചാണ്ടി അയോഗ്യനെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമശിച്ച് ഹൈക്കോടതി. ഭൂമി ...

news

‘പരാതിയുണ്ടെങ്കില്‍ കലക്ടറുടെ അടുത്തേക്ക് പോകൂ’ - തോമസ് ചാണ്ടിയോട് കോടതി

കായൽ കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു കോടതിയുടെ ...