തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യവുമായി പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം, ചൊവ്വ, 14 നവം‌ബര്‍ 2017 (11:18 IST)

അനുബന്ധ വാര്‍ത്തകള്‍

ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യവുമായി സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇതാദ്യമായാണ് ഒരു ഇടതുമുന്നണി നേതാവ് പരസ്യമായി ഇക്കാര്യം ആവശ്യപ്പെടുന്നത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.
 
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് പന്ന്യന്‍ ആവശ്യപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്‍ ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം നടന്ന ഇടതുമുന്നണി യോഗത്തില്‍ പന്ന്യനും മന്ത്രി തോമസ് ചാണ്ടിയും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കോടതി വിധി വന്നശേഷം തീരുമാനമെടുക്കാമെന്നാണ് എന്‍സിപി നിലപാട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ

ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി അക്രമങ്ങള്‍ അരങ്ങേറുകയാണ്. രാജസ്ഥാനില്‍ ഗോ ...

news

കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി, തോമസ് ചാണ്ടിക്കായി ഹാജരാകും; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖ

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ...

news

ആദിവാസി ആചാരം സംരക്ഷിക്കാന്‍ കറുത്ത പശുവിനെ ബലി നല്‍കും: ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്

പരസ്യമായി പശുവിനെ ബലി നല്‍കുമെന്നു പറഞ്ഞ് ബിജെപിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ മുന്‍ ...

Widgets Magazine