‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’; കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കട| AISWARYA| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (08:10 IST)
കാട്ടാക്കടയില്‍ മുസ്‌ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശി കലാം എന്ന ഇര്‍സാബിനെയാണ് ആക്രമിച്ചത്. മാര്‍ക്കറ്റിനു സമീപത്തെ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി നോക്കുകയാണ് കലാം.

ഞായറാഴ്ച രാത്രിയോടെ എസ്എന്‍ നഗറില്‍വെച്ച് പേരുചോദിച്ചശേഷം മൂന്നുപേര്‍ ആക്രമിക്കുകയായിരുന്നു. കലാം എന്ന് പേര് പറഞ്ഞയുടന്‍ മുസ്‌ലിം ആണോയെന്ന് ചോദിച്ച് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.

‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, സ്വന്തം നാട്ടിലേക്ക് പോകണം. ഇല്ലെങ്കില്‍ കൊന്നുകളയും’ എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കലാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :