ചര്‍ച്ച പരാജയം; അ​നി​ശ്ചി​ത​കാ​ല സ​മ​രവുമായി നഴ്സുമാര്‍ മുന്നോട്ട് - അവധിയെടുക്കുന്നത് 62,000 നഴ്സുമാർ

ചര്‍ച്ച പരാജയം; അ​നി​ശ്ചി​ത​കാ​ല സ​മ​രവുമായി നഴ്സുമാര്‍ മുന്നോട്ട് - അവധിയെടുക്കുന്നത് 62,000 നഴ്സുമാർ

Nurses strike , kerala , Nurses , UNA , യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ , യുഎന്‍എ , നഴ്സുമാര്‍
കൊ​ച്ചി| jibin| Last Modified ശനി, 3 മാര്‍ച്ച് 2018 (15:29 IST)
ചൊവ്വാഴ്ച മുതൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രവുമായി മുന്നോട്ടു പോകുമെന്ന് (യുഎന്‍എ).

സമരത്തിൽനിന്ന് നഴ്സുമാരെ പിന്മാറ്റുന്നതിനു ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചത്. അതേസമയം. സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച വീ​ണ്ടും പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.

കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധിയെടുത്താണ് അ​നി​ശ്ചി​ത​കാ​ല സ​മ​രത്തില്‍ പങ്കു ചേരുന്നത്. 457 ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. എന്നാല്‍, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

ഹൈ​ക്കോ​ട​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി​യ​തി​നെ തു​ട​ർ​ന്നു ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ഴ്സു​മാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :