‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്

കോട്ടയം, വ്യാഴം, 1 മാര്‍ച്ച് 2018 (13:52 IST)

  KM Mani , kanam rajendran , kerala congress , Cpi , കേരളാ കോൺഗ്രസ് (എം) , സി​പി​ഐ , വേശ്യ , കാ​നം രാ​ജേ​ന്ദ്രന്‍ , കെ എം മാണി , സുധാകര്‍ റെഡ്ഡി

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് മറുപടിയുമായി കേരളാ കോൺഗ്രസ് (എം). മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തുടര്‍ച്ചയായി പ്രസ്‌താവന നടത്തുന്ന കാനത്തിന് കേരളാ കോൺഗ്രസ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നാലരക്കോടിക്ക് പാർലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാർട്ടിയാണ് സിപിഐയെന്നും കേരളാ കോൺഗ്രസ് വിമർശിച്ചു.

സിപിഐയുടെ നിലപാടുകൾ കാപട്യമാണ്. മൂന്ന് ദിവസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്ത പാർട്ടിയാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്. ആത്മവഞ്ചന കലയും തൊഴിലുമാക്കി എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളാ കോൺഗ്രസ് വ്യക്തമാക്കി.

ഇന്നും കാ​നം രാ​ജേ​ന്ദ്രനും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും കേരളാ കോൺഗ്രസിനെയും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയേയും തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരുന്നു. മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ലെന്ന് കാനം പറഞ്ഞപ്പോള്‍ മാണി അഴിമതിക്കാരനാണെന്നാണ് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ ഡ​യ​റ​ക്ട​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് ...

news

മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ല: കാനം

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വീണ്ടും സി​പി​ഐ സം​സ്ഥാ​ന ...

news

നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കു​ത്തി​യോ​ട്ട​ത്തിന് പിന്തുണയുമായി ദേവസ്വം മ​ന്ത്രി

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി സര്‍ക്കാര്‍. ക്ഷേ​ത്ര​ത്തി​ലെ ...

news

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ അക്രമിക്കപ്പെടാത്തത്: മാമുക്കോയ

സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ...

Widgets Magazine