സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

 UNA strike , UNA , nurses association , യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ , യുഎന്‍എ , ഹൈക്കോടതി , നഴ്സുമാർ
തൃശൂർ| jibin| Last Modified വെള്ളി, 2 മാര്‍ച്ച് 2018 (16:11 IST)
അടിസ്ഥാന ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ വീണ്ടും അനിശ്ചിതകാല സമരത്തിന്.

നഴ്സുമാർ സമരം ചെയ്യുന്നതു ഹൈക്കോടതി വിലക്കിയ പശ്ചാത്തലത്തില്‍ ഈ മാസം ആറുമുതൽ സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരും കൂട്ട അവധിയിൽ പ്രവേശിക്കും. തൃശൂരിൽ ചേർന്ന (യുഎന്‍എ) ജനറൽ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമെടുത്തത്.

കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു. 457 ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

അതിനിടെ, നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച.

മാനേജ്മെന്‍റ് അസോസിയേഷൻ നൽകിയ ഹർജിയില്‍ വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയത്. ഇതേ തുടര്‍ന്നാണ് കൂട്ട അവധിയിൽ പ്രവേശിക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :