മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ല: കാനം

മ​ല​പ്പു​റം, വ്യാഴം, 1 മാര്‍ച്ച് 2018 (12:11 IST)

 kanam rajendran , km mani , kerala congress m , Cpm , കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , സി​പി​ഐ , കാ​നം രാ​ജേ​ന്ദ്ര​ൻ , എൽഡിഎഫ് , അ​ഴി​മ​തി​

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വീണ്ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ല. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​ര​ട്ട​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാര്‍. അധികാരത്തിലെത്തിയശേഷം ആ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമെന്താണെന്നും കാ​നം ചോദിച്ചു.

എൽഡിഎഫിൽ പുതിയ കക്ഷിയെ എടുക്കാൻ ഒരു കക്ഷി മാത്രം തീരുമാനിച്ചാൽ പോരാ. മുന്നണിയിൽ ചർച്ച ചെയ്യണം. മാണി അഴിമതിക്കാരനാണെന്ന സിപിഐ ജനറൽ സെക്രട്ടറിയുടെ അഭിപ്രായംതന്നെയാണു സംസ്ഥാന കമ്മിറ്റിക്കും ഉള്ളതെന്നും കാനം പറഞ്ഞു.

അതേസമയം, മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഈ നിലപാട് പരാമര്‍ശിച്ചായിരുന്നു മാണിക്കെതിരെയുള്ള കാനത്തിന്റെ പ്രസ്‌താവന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കു​ത്തി​യോ​ട്ട​ത്തിന് പിന്തുണയുമായി ദേവസ്വം മ​ന്ത്രി

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി സര്‍ക്കാര്‍. ക്ഷേ​ത്ര​ത്തി​ലെ ...

news

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ അക്രമിക്കപ്പെടാത്തത്: മാമുക്കോയ

സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ...

news

പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കാനറാ ബാങ്കും കൊള്ളയടിച്ച് തട്ടിപ്പുകാർ; തട്ടിയത് 515 കോടി

പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡയ്ക്കും (റോട്ടോമാക് കേസ്), ...

news

ബസ് ചാർജ് വർധനവ് ഇന്ന് മുതൽ; മിനിമം ചാർജ് 8 രൂപ

സംസ്ഥാനത്ത് വർധിപ്പിച്ച ബസ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. എട്ടുരൂപയാണ് മിനിമം ...

Widgets Magazine