തിരുവനന്തപുരം|
AISWARYA|
Last Modified ബുധന്‍, 3 ജനുവരി 2018 (09:19 IST)
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.
പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്‌ലാംമതം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തിയ രഹസ്യപഠനത്തില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പൊലീസ് മേധാവിയും ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടുകേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ. 2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു.