ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ചൊവ്വ, 2 ജനുവരി 2018 (15:17 IST)

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് അവസാനിച്ചു.  
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ല് സ്റ്റാന്‍ഡിങ്ങ് കമ്മീഷന് വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. 
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി  മെഡിക്കല്‍ ബന്ദ് നടത്തിയിരുന്നു.
 
കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാല്‍ ഇന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.മെഡിക്കല്‍ ബന്ദില്‍ ഡോക്ടര്‍മാര്‍ സമരത്തിലായതോടെ രോഗികള്‍ ദുരതത്തിലായത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്.  ഇതോടെ ആശുപത്രികള്‍ സ്തംഭിച്ചു.
 
സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിച്ചത് രോഗികളെ ശരിക്കും വലച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ...

news

എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണ്... പാർവ്വതിയൊഴികെ; വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായ പോസ്റ്റ് വൈറലാകുന്നു

കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി ...

news

പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് യുഎസ്; ട്രം‌പിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസിന്റെ പാക്ക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3300 ...

news

മു​ടി കൊ​ഴി​ച്ചില്‍ മാറിയില്ല; യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു - സംഭവം തമിഴ്നാട്ടില്‍

മു​ടി കൊ​ഴി​ച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. മ​ധു​ര ...

Widgets Magazine