ബസ് ചാര്‍ജ് എട്ടുരൂപയാക്കാന്‍ ശുപാര്‍ശ

ബുധന്‍, 3 ജനുവരി 2018 (07:30 IST)

ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഒരു രൂപയുടെ വര്‍ധനയാണുള്ളത്. റ്റു യാത്രനിരക്കുകളില്‍ പത്തുശതമാനം വര്‍ധനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 
 
ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരക്കുകള്‍ വര്‍ധിപ്പിക്കും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണനയിലുള്ളതിനാല്‍ അന്തിമതീരുമാനം സര്‍ക്കാര്‍ കൈകൊള്ളും. മിനിമം നിരക്ക് പത്തുരൂപയായയും, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു ബസ്സുടമകള്‍ ആവശ്യപ്പെട്ടത്.
 
ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബറില്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. 2014 ല്‍ ആണ് അവസാനമായി യാത്രാനിരക്ക് വര്‍ധിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു; അന്തിമതീരുമാനം ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ ...

news

‘എന്‍റെ കൂടെ ഉറങ്ങിയില്ലെങ്കില്‍ ശമ്പളം തരില്ല’ - യുവതിയെ ഭീഷണിപ്പെടുത്തിയ പ്രശസ്ത ഗായകന്‍ അറസ്റ്റില്‍

യുവതിയോട് മോശമായി പെരുമാറിയ കേസില്‍ പ്രശസ്ത ഗായകന്‍ അറസ്റ്റില്‍. തെലുങ്ക് സംഗീതജ്ഞനായ ...

news

ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും: പരിഹാസവുമായി അഡ്വ. ജയശങ്കർ

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സുകുമാര ജയന്തിയും നടേശ ...

news

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് അവസാനിച്ചു. ...

Widgets Magazine