‘കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ’?; വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി കെആര്‍ മീര

കോഴിക്കോട്, ബുധന്‍, 3 ജനുവരി 2018 (08:10 IST)

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീര. മീര തന്റെ ഫേസ്ബുക്കിലൂടെയാണ് പിന്തുണയറിച്ച് രംഗത്തെത്തിയത്. ‘എന്റെ കാഴ്ചപ്പാടില്‍, 2017ലെയും ഈ മിലേനിയത്തിലെ തന്നെയും ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പാണ്, ആ സംഘടനയുടെ രൂപീകരണം.
 
സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ്. അതുകൊണ്ട്, ആ സംഘടന എക്കാലവും നിലനില്‍ക്കണമെന്നു താന്‍ ആഗ്രഹിക്കുന്നു. അത് ഒരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണമാണെന്നും മീര പറയുന്നു.
 
ആസൂത്രിതമായി ആ പേജ് ഡിസ് ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? എന്നും അവര്‍ ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഹാരാഷ്ട്രയിലെ ദളിത് ബന്ദിന് പിന്തുണയുമായി സിപിഎം

പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭാരിപ ബഹുജന്‍ മഹാസംഗ് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ...

news

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലവതരണത്തിന് മുന്‍പ് ...

news

ബസ് ചാര്‍ജ് എട്ടുരൂപയാക്കാന്‍ ശുപാര്‍ശ

ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എം ...

news

ശബരിമല ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു; അന്തിമതീരുമാനം ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ ...

Widgets Magazine