പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ !

തിരുവനന്തപുരം| AISWARYA| Last Modified ചൊവ്വ, 2 ജനുവരി 2018 (14:54 IST)
സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറിയ തുകയാണു നഷ്ടപ്പെട്ടതെങ്കിലും മീണ പരാതി നല്‍കിയതോടെ കാര്യം ഗൗരവമാകുകയായിരുന്നു.

സെപ്തംബര്‍ 21നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മീണയ്ക്ക്
4722 രൂപ നഷ്ടമായത്. രാവിലെ 7.41നു കള്ളന്‍ കവര്‍ന്നത് വെറും രണ്ടു രൂപ മാത്രം. എന്നാല്‍ അത്രയേ പോയുള്ളൂ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പത്തു മിനിറ്റ് കഴിഞ്ഞ് അക്കൗണ്ടില്‍ നിന്ന് 4,720 രൂപ പിന്‍‌വലിച്ചുവെന്ന് മെസേജ് വന്നു. തുടര്‍ന്ന് സൈബര്‍ പൊലീസിന് മീണ പരാതി നല്‍കി. താനറിയാതെ പണം എങ്ങനെ നഷ്ടമായെന്നാണ് മീണ അന്വേഷിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :