മഹാലക്ഷ്മിക്ക് പിന്നിൽ ഗണേഷ് കുമാർ? മുന്നണിയിൽ തർക്കം മുറുകുന്നു

തിങ്കള്‍, 5 ഫെബ്രുവരി 2018 (08:26 IST)

മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീടു ഹൈക്കോടതിയെയും സമീപിച്ച ഹർജിക്കാരി തോമസ് ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ബിവി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതോടെ മുന്നണിയിൽ തർക്കം മുറുകുന്നു.
 
ശശീന്ദ്രനെതിരായി മഹാലക്ഷ്മിയെ ഇറക്കിയതിനു പിന്നിൽ ആരെന്ന കാര്യത്തിലാണ് ഇപ്പോൾ തർക്കം മുറുകുന്നത്. മഹാലക്ഷ്മി നൽകിയിട്ടുള്ള വിലാസം വ്യാജമാണെന്നു സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ഇതൊരു കെണിയാണെന്ന് എൻസിപി ആരോപിക്കുന്നത്. 
 
എൻസിപിയിലും എൽഡിഎഫിലും ഇതൊരു വിവാദത്തിനു കാരണമായിരിക്കുകയാണ്. തീർത്തും സാധാരണക്കാരിയായ മഹാലക്ഷ്മി ഉന്നത അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതെങ്ങനെയെന്നും ഇതിനുപിന്നിൽ ആരാണെന്നും ചോദ്യം ഉയർന്നു. ശക്തനായ ഒരാളുടെ കൈകൾ ഇതിനു പിന്നിൽ ഉണ്ടെന്ന് തന്നെയാണ് പാർട്ടിക്കുള്ളിൽ ഉയർന്നു വരുന്നത്.
 
മന്ത്രിസ്ഥാനം പോയ എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന അംഗമാണ് ബി.വി. ശ്രീകുമാർ. അതിനാൽ തോമസ് ചാണ്ടിയുടെ പേരായിരുന്നു ആദ്യം ഉയർന്ന് വന്നിരുന്നത്. പക്ഷേ ചാണ്ടിയെ രക്ഷിക്കാൻ തന്നെ നേരിട്ടിറങ്ങിയതും ശ്രദ്ധേയാണ്. തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്കു പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
 
മുൻമന്ത്രി കെബി ഗണേഷ്കുമാർ ആണ് ഇപ്പോൾ ഉയർന്നു വരുന്ന പേര്. ഗണേഷ് കുമാറിന്റെ വിശ്വസ്തനാണു ശ്രീകുമാറെന്ന ആരോപണവും ഇതിനിടെ ഉയർന്നു. എൻസിപിയുടെ രണ്ട് എംഎൽഎമാരും കേസിൽപെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എൻസിപി നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇടമലയാർ കേസിൽ ഉൾപ്പെടെ മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണു മഹാലക്ഷ്മിക്കു വേണ്ടി ഹാജരായത് എന്ന കാര്യവും അണികൾ ചൂണ്ടിക്കാണിക്കുന്നു.
 
എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അതേസമയം, ചാണ്ടിയെ രക്ഷിച്ച ശശീന്ദ്രൻ ഗണേഷിനെ എന്തുകൊണ്ടാണ് രക്ഷിക്കാത്തതെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സനുഷയ്ക്ക് വേണ്ടി സംസാരിക്കാൻ മലയാള താരങ്ങളില്ല, വനിതാ സംഘടനകളുമില്ല!

ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി ...

news

ബിനോയ്ക്കനുകൂലമായ കോടതി വിധി; പത്രസമ്മേളനത്തില്‍ നിന്ന് മര്‍സൂഖി പിന്തിരിഞ്ഞു, കോടിയേരിക്കും മകനും ആശ്വാസം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ 13 കോടിയുടെ ...

news

ആരാധകന്റെ മരണത്തിൽ ഹൃദയം തകർന്ന് ദുൽഖർ

സ്വന്തം ആരാധകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഹർഷാദ് പികെ എന്ന ...

news

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ...

Widgets Magazine