ശശീന്ദ്രനെതിരായ ഹൈക്കോടതിയിലെ ഹർജിക്കു പിന്നിൽ തോമസ് ചാണ്ടി ?; പരാതി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി

തിരുവനന്തപുരം, ശനി, 3 ഫെബ്രുവരി 2018 (17:00 IST)

   Thomas chandy , NCP , AK Sasindran , Mahalakshmi , phone tapping , LDF , പിഎ ശ്രീകുമാര്‍ , തോമസ് ചാണ്ടി , എകെ ശശീന്ദ്രന്‍ , കോടതി , ഫോൺവിളിക്കേസ് , എന്‍ സി പി

ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ടുവട്ടം ഹർജി നൽകിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്‍റെ വീട്ടിലെ സഹായി.

ഭൂമി കൈയേറ്റ വിഷയത്തില്‍ രാജിവയ്‌ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന മഹാലക്ഷ്മിയാണ് കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം സിജെഎം കോടതിയിലും ഹൈക്കോടതിയേയും സമീപിച്ചത്.

മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പിഎ ആണ് ശ്രീകുമാർ.

അതേസമയം, മഹാലക്ഷ്മിയുടെ ഹർജിക്ക് പിന്നിൽ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹർജി നൽകിയതെന്നുമാണ് ഇവരുടെ മകൾ വ്യക്തമാക്കുന്നത്. ഹർജി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയായ മഹാലക്ഷമിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി താമസിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഞങ്ങള്‍ക്ക് തെറ്റുപറ്റി, ബന്‍‌സാലിയാണ് ശരി; പത്മാവദിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറുന്നു - കർണിസേന

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും ...

news

സിനിമയിൽ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ, അപ്പോൾ ഡബ്ലുസിസി?

മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയ്ക്ക് രൂപം കൊണ്ടു. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ ...

news

ബിനോയിക്കെതിരെ പരാതി ലഭിച്ചു; പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്വത്ത് വിവരം വെളിപ്പെടുത്തണം - യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ...

news

ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി ...

Widgets Magazine