എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

തിരുവനന്തപുരം, വ്യാഴം, 1 ഫെബ്രുവരി 2018 (18:18 IST)

 Ak saseendran , Cpm , LDF , NCP , എകെ ശശീന്ദ്രൻ , ശ​ശീ​ന്ദ്രന്‍ , പി സദാശിവം , ഫോ​ണ്‍​കെ​ണി

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ വീണ്ടും മന്ത്രിയായി. രാ​ജ്ഭ​വ​നി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക വേ​ദി​യി​ല്‍ വെച്ച്  ഗവർണർ പി സദാശിവം മുമ്പാകെയാണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. വിദേശത്തായതിനാൽ മുൻ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

മു​മ്പ് ശ​ശീ​ന്ദ്രൻ വ​ഹി​ച്ചി​രു​ന്ന ഗ​താ​ഗത വ​കു​പ്പു​ത​ന്നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും ശശീന്ദ്രന് ലഭിക്കുക. നിലവിൽ മുഖ്യമന്ത്രിയുടെ കൈവശമാണ് ഈ വകുപ്പ്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണു ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ശ​ശീ​ന്ദ്ര​നു രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്. കേ​സ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു പ​ത്തു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​യാ​കു​ന്ന​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്‌താല്‍ എന്താണ് കുഴപ്പം ?; കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താ കുഴപ്പം? - ജോയ് മാത്യൂ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ...

news

രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ ...

news

ഭിന്നശേഷിയുള്ള സ്വന്തം മകളെ കൊലപ്പെടുത്തി; യുവതിക്കും കാമുകനും വധശിക്ഷ

സ്വന്തം മകളെ കൊലപ്പെടുത്തിയ മാതാവിനും കാമുകനും വധശിക്ഷ. ഭിന്നശേഷിയുള്ള മകളെ ...

news

ബഹളം വെച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പീഡനശ്രമത്തെ കുറിച്ച് സനുഷയ്ക്ക് പറയാനുള്ളത്

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

Widgets Magazine