പേരാവൂർ (കണ്ണൂര്‍)|
jibin|
Last Modified വെള്ളി, 19 ജനുവരി 2018 (19:33 IST)
പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. കാക്കയങ്ങാട് ഗവ ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് ആറോടെ തലശ്ശേരി – കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കവെ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാമപ്രസാദിനെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യുവാവ് മരിച്ചത്. മൃതദേഹം കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്നു പേരാണു സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് കാറിൽത്തന്നെ അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.