സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി; വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം, വെള്ളി, 19 ജനുവരി 2018 (12:49 IST)

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനായി ചാണ്ടി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും സീറോജട്ടി റോഡിന് തുക അനുവദിക്കാന്‍ അദ്ദേഹം ശിപാര്‍ശ ചെയ്തെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കളക്ടര്‍മാരായിരുന്ന സൗരഭ് ജയിനും പി.വേണുഗോപാലും ചാണ്ടിക്ക് കൂട്ടുനിന്നതായും റിപ്പോർട്ടിലുണ്ട്. 
 
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തേ ജസ്റ്റിസുമാരായ എ.എം. സാപ്രെയും എ.എം. ഖാന്‍വില്‍ക്കറും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റിമ കല്ലിങ്കലും മീൻ വറുത്തതും: ശാരദക്കുട്ടിയുടെ പ്രതികരണം

മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ ...

news

‘ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെ’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്‍

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ...

news

അസംബ്ലിയില്‍ വൈകിയെത്തിയതിനുള്ള ശിക്ഷ ‘താറാവ് നടത്തം’; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് സംഭവിച്ചത്

സ്‌കൂളിലെ അസംബ്ലിയില്‍ വൈകിയെത്തിയതിന് അധ്യാപകര്‍ ശിക്ഷിച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ...

Widgets Magazine