ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് പ്രതി - പൊലീസ് മര്‍ദ്ദിച്ചെന്നും പരാതി

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് ഇവര്‍

 jayamol , jithu job murder , jithu job , police , ജിത്തു ജോബ് , ജയമോള്‍ , പൊലീസ് , കൊല , അറസ്‌റ്റ്
കൊല്ലം| jibin| Last Modified വെള്ളി, 19 ജനുവരി 2018 (14:26 IST)
കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ കോടതിയിൽ കുഴഞ്ഞു വീണു. ഉച്ചയോടെ പരവൂര്‍ ഒന്നാക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ മയങ്ങിവീണത്. തുടര്‍ന്ന് ജയമോൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് കോടതി കേസ് പരിഗണിച്ചത്.

ജിത്തുവിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജയമോൾ കോടതിയെ അറിയിച്ചു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു.

അതേസമയം, പ്രതിയെ മർദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമർശിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു.

ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്‌ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
വസ്തുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിൽ കൂടുതൽ അന്വേഷണം നടത്താനാണു നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :