'നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം' - നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്

വെള്ളി, 19 ജനുവരി 2018 (14:37 IST)

അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടു‌ത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ. നടിയുടെ താത്ക്കാലിക ഡ്രൈവർ ആയിരുന്നു മാർട്ടിൻ. മാർട്ടിന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
 
കേസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
 
കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്തയാളാണ് സലിം ഇന്ത്യ. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമം കൃത്രിമ സൃഷ്ടിയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ നടിയും സുനിയും നിർമാതാവും നടനുമായ ലാലുമാണെന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് പ്രതി - പൊലീസ് മര്‍ദ്ദിച്ചെന്നും പരാതി

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ ...

news

കവര്‍ച്ചാശ്രമം ചെറുത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ ഞെട്ടി കാസര്‍ഗോഡ്

കാഞ്ഞങ്ങാട് ആയംപാറയില്‍ വീട്ടമ്മയെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തി. താഴത്ത് പള്ളം ...

news

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ ...

news

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി; വിജിലൻസ് റിപ്പോർട്ട്

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് ...

Widgets Magazine