ശ്രീജിത്തിന്‍റെ സമരം മുതലെടുക്കാനെത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്‌ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് ആക്രമിച്ചു; വാരിയെല്ല് തകര്‍ന്ന് ആന്‍ഡേഴ്‌സണ്‍ ആശുപത്രിയില്‍

തിരുവനന്തപുരം, വെള്ളി, 19 ജനുവരി 2018 (16:35 IST)

Widgets Magazine
Sreejith strike , Sreejith , police , Ramesha chennithala , രമേശ് ചെന്നിത്തല , യൂത്ത് കോണ്‍ഗ്രസ് , ആന്‍ഡേഴ്‌സണ്‍
അനുബന്ധ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന സമരം മുതലെടുക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

മുന്‍ കെഎസ്‌യു പ്രവര്‍ത്തകനും ശ്രീജിത്തിന്റെ സുഹൃത്തുമായ ആന്‍ഡേ‍ഴ്സനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിനു സമീപത്തുവച്ച് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിന് പരുക്കേറ്റ യുവാവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസുകാർ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അൻഡേഴ്സണ്‍ പറഞ്ഞു.

ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് മുമ്പ് അധിക്ഷേപിച്ച ചെന്നിത്തല കഴിഞ്ഞയാഴ്‌ച സമര പന്തലില്‍ എത്തിയിരുന്നു. ഈ സമയം ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന ആന്‍‌ഡേഴ്‌സണ്‍ സമരത്തെ പരിഹസിച്ച ചെന്നിത്തലയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയേയും പരിഹസിച്ച് കാനം രംഗത്ത്

കേരളാ കോണ്‍ഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെഎം ...

news

'നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം' - നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്

നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടു‌ത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ ...

news

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് പ്രതി - പൊലീസ് മര്‍ദ്ദിച്ചെന്നും പരാതി

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ ...

news

കവര്‍ച്ചാശ്രമം ചെറുത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ ഞെട്ടി കാസര്‍ഗോഡ്

കാഞ്ഞങ്ങാട് ആയംപാറയില്‍ വീട്ടമ്മയെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തി. താഴത്ത് പള്ളം ...

Widgets Magazine