ഡ്രൈവർ ഉറങ്ങിയില്ല, വണ്ടി ഡിവൈഡറിൽ തട്ടിയുമില്ല; പിന്നെയെങ്ങനെ മോനിഷ മരിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്

വ്യാഴം, 12 ജനുവരി 2017 (11:03 IST)

Widgets Magazine

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി മ‌രിക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയെന്നും ഡിവൈഡറിൽ തട്ടിയാണ് കാർ മറിഞ്ഞതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊക്കെ വെറും പ്രചരണങ്ങൾ മാത്രമാണെന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മോനിഷയുടെ അമ്മ വ്യക്തമാക്കുന്നു.
 
ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ബംഗലൂരുവിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. മോനിഷ നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ല എന്ന് ശ്രീദേവി പറയുന്നു. പെട്ടെന്ന് താന്‍ കെഎസ്ആര്‍ടിസി ബസിന്റെ ലൈറ്റ് കണ്ടെന്നും, ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്ന് ദൂരേയ്ക്ക് തെറിച്ചുപോയിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.
 
ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. മോനിഷ സംഭവ സ്ഥലത്ത് നിന്നു തന്നെ മരിച്ചിരുന്നു. അപകടം നടക്കുമ്പോഴും ഉറക്കത്തിലായിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോനിഷ സിനിമ ശ്രീദേവി ഉണ്ണി Monisha Movie Sreedevi Unni

Widgets Magazine

വാര്‍ത്ത

news

ബിജെ‌പിയുടെ ഭീഷണിയോ? കമലിന്‍റെ മാധവിക്കുട്ടിയാകാന്‍ വിദ്യയില്ല; പുതിയ നായിക ആര്?

മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ...

news

സഞ്ജുവിന്റെ അച്‌ഛന്‍ ഇനി കോച്ചുമായി മിണ്ടരുത്; ഗ്രൌണ്ടില്‍ പ്രവേശിക്കരുത്; അരുതുകളുടെ പട്ടികയുമായി കെ സി എ

മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി ...

news

ബന്ധുനിയമന വിവാദം: രാജി വെക്കാൻ സന്നദ്ധൻ, സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത്

ബന്ധുനിയമന കേസില്‍ പ്രതിയാക്കി തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് ...

news

നോട്ട് അച്ചടിയില്‍ വീണ്ടും പിശക്; എ ടി എമ്മില്‍ നിന്നും ലഭിച്ചത് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്

എസ്​.ബി.​ഐയുടെ എ.ടി.എമ്മിൽ നിന്ന്​ 1500 രൂപയാണ്​ ഹേമന്ത്​ സോണി എന്ന വ്യക്തി ...

Widgets Magazine