'ആയിരം കണ്ണുമായി'; മലയാളികളുടെ ഹൃദയം കവർന്ന പാക് പെൺകുട്ടി വീണ്ടും!

'പൈങ്കിളീ മലറ്റ് തേൻകിളി'; ആ സ്വരമാധുര്യം ഒരിക്കൽ കൂടി

aparna shaji| Last Modified ബുധന്‍, 11 ജനുവരി 2017 (09:04 IST)
സംഗീതത്തിന് ഭാഷ ഒരു പ്രശ്നമേ അല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗായിക ശ്രേയ ഘോഷാൽ. മലയാളികളേക്കാൾ നന്നായി മലയാളം പാടും. എന്നാണ് ശ്രേയയെ എല്ലാവരും പറയുന്നത്. അതുപോലെ മധുരമൂറുന്ന ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു പെൺകുട്ടിയുണ്ട്. നാസിയ അമീന്‍ മുഹമ്മദ്. പാകിസ്ഥാൻകാരിയാണ്.

പ്രേമത്തിലെ മലരേ, എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു, പൂമരത്തിലെ ഞാനും ഞാനുമെന്റാളും, കളിമണ്ണിലെ ശലബമായി തുടങ്ങിയ വരികളിലൂടെ മലയാളികളുടെ മനം കവർന്ന നാസിയ ഇത്തവണ പാടിയത് പണ്ടത്തെ ഒരു ഗാനമാണ്. 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ'... എന്ന മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റിനെ നെഞ്ചോട് നേര്‍ത്താണ് നാസിയ എത്തിയിരിക്കുന്നത്.

തന്റെ ഉച്ചാരണത്തില്‍ പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് അറിയിച്ച് കൊണ്ടാണ് ഇത്തവണയും നാസിയ ഗാനം തുടങ്ങുന്നത്. 1984 ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ ഗാനമാണ്’ ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :