പെര്‍ഫോമന്‍സ് കൊള്ളാം സിനിമയും സൂപ്പറായിരുന്നു; ജയസൂര്യയുടെ പടം കണ്ട് മമ്മൂട്ടി പറഞ്ഞത്...

ചൊവ്വ, 10 ജനുവരി 2017 (15:41 IST)

സഹപ്രവർത്തകരുടെ മികച്ച അഭിനയത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടി പലർക്കും മാതൃകയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ കണ്ട് ധർമജനെ അഭിനന്ദിച്ചതൊക്കെ ഉദാഹരണം മാത്രം. അതുപോലെ ലുക്കാ ചുപ്പി എന്ന ചിത്രം കണ്ടതിനു ശേഷവും മമ്മൂട്ടി ജയസൂര്യയെ വിളിച്ചിരുന്നുവത്രേ.
 
പെര്‍ഫോമന്‍സും സിനിമയുമെല്ലാം സൂപ്പറായിരുന്നു. പക്ഷേ ചിത്രത്തിന്റെ പേര് അത്രയ്ക്ക് പോര എന്നായിരുന്നുവത്രേ മമ്മൂട്ടി ലുക്കാ ചുപ്പി കണ്ടതിന് ശേഷം പറഞ്ഞത്. അടുത്തിടെ മനോരമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ലുക്കാ ചുപ്പി കണ്ടിട്ട് മമ്മൂട്ടി പ്രതികരിച്ചതിനെ കുറിച്ച്  പറഞ്ഞത്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്കാ ചുപ്പി.
 
2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചിരുന്നു. മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യാ നമ്പീശന്‍, ചിന്നു കുരുവിള, മുത്തുമണി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയല്ല, ഇനി ‘ബെസ്റ്റ് ആക്‍ടര്‍’ നിവിന്‍ പോളി!

മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ ആദ്യ സിനിമയൊരുക്കിയത്. ...

news

ഇനി കാഴ്ചയുടെ ലോകത്തേക്ക്; വൈക്കം വിജയലക്ഷ്മിക്ക് ഇനിയെല്ലാം കാണാം!

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ പ്രിയഗായികയായി മാറിയ വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ...

news

നിവിൻ പോളിയുടെ മൂത്തോൻ! ഇത് മറ്റൊരു കമ്മട്ടിപ്പാടം?

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

news

ഭൈരവ 12ന് റിലീസാകും, കഥ നേരത്തേ ലീക്കായി - ഇതാണോ ആ കഥ?

ഇളയദളപതി വിജയ് നായകനാകുന്ന ബിഗ്ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ‘ഭൈരവ’ ഈ മാസം 12ന് ...