ഡയറിക്ക് സംഭവിച്ചതെന്ത് ?; പിണറായിയെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി കാനം വീണ്ടും

പിണറായിയെ വിടാതെ കാനം; വെട്ടിലാകുന്നതാര് ?

kanam rajendran , pinarayi vijyana , CPM , kerala police , CPI , AK balan , MM mani , കാനം രാജേന്ദ്രൻ , സംസ്ഥാന പൊലീസ് , സിപിഐ , എകെ ബാലന്‍ , സർക്കാർ ഡയറി  , എംഎം മണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 ജനുവരി 2017 (20:06 IST)
സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

പൊലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്‍പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ല. ജനകീയ പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തുന്നതിൽ വിമർശനം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും വിഷയം അവതരിപ്പിക്കേണ്ട വേദിയില്‍ എല്ലാം പറയുമെന്നും കാനം പറഞ്ഞു.

സിപിഐ മന്ത്രിമാരെ വിമർശിച്ച എകെ ബാലന് ഉചിതമായ വേദിയൽ മറുപടി നൽകും. സർക്കാർ ഡയറിയിൽ മന്ത്രിമാരുടെ പേര് കീഴ്‌വഴക്കങ്ങൾ ലംഘിച്ച് അച്ചടിച്ചത് തിരുത്തിയ സാഹചര്യത്തിൽ കൂടുതൽ വിമർശനങ്ങൾക്കില്ലെന്നും സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം കാനം പറഞ്ഞു.

എംഎം മണിയെ കുറ്റക്കാരനെന്നു വിധിക്കാത്തിടത്തോളം മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ തെറ്റില്ലെന്നും കാനം പറഞ്ഞു. മാവോയിസ്‌റ്റ് വേട്ടയിലും യുഎപിഎ വിഷയത്തിലും സര്‍ക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അദ്ദേഹം നേരത്തെ രംഗത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :