പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു, എം ഡി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്

കോഴിക്കോട്, വ്യാഴം, 5 ജനുവരി 2017 (11:09 IST)

Widgets Magazine
Peace school, Police, Raid കോഴിക്കോട്, പീസ് സ്‌കൂള്‍, റെയ്ഡ്

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുത്തു. ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പൊലീസിനു ലഭിച്ചത്. പാഠപുസ്തക അച്ചടിയുമായും പാഠ്യപദ്ധതിയുമായും  ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
 
എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പൊലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇപ്പോള്‍ ഖത്തറിലാണുള്ളതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. 
 
എംഡിയുടെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചില ആളുകള്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്; എംടിയെ വിമര്‍ശിക്കാനുളള അവകാശവും സംരക്ഷിക്കപ്പെടണം: കാനം രാജേന്ദ്രന്‍

പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ ശ്രദ്ധിക്കുന്നത്. നോട്ട് ...

news

ജയയുടെ മരണത്തില്‍ ദുരൂഹത: എല്ലാ ഹര്‍ജികളും ഒമ്പതിന് പരിഗണിക്കുമെന്ന് ഹൈക്കോടതി

ജയലളിതക്ക് എന്തെല്ലാം ചികിത്സകളാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ ചെന്നൈ അപ്പോളോ ...

news

വിമാനത്താവളത്തിനു സമീപം വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരുക്ക്

നാലു അഗ്നിശമനസേന ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ ...

Widgets Magazine