രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരെ ഊതിക്കുന്ന പൊലീസ് സൂക്ഷിക്കുക; 'പണി' പിറകെ വരും

വഴിയാത്രക്കാരെയും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും രാത്രി കാലങ്ങളില്‍ ഊതിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന്‍ പൊലീസ് മേധാവി

കൊച്ചി, മദ്യപാനം, പൊലീസ്, ഡ്രൈവിങ്ങ് kochi, alchohol drinking, police, driving
കൊച്ചി| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (12:59 IST)
വഴിയാത്രക്കാരെയും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും ഊതിച്ചാല്‍ ഇനി മുതല്‍ പൊലീസിന് പണികിട്ടും. ഇത്തരത്തിലുള്ള പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താതെ തന്നെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

രാത്രി കാലങ്ങളില്‍ വഴിയാത്രക്കാര്‍ക്കെതിരെയുള്ള ഇത്തരം പീഡനത്തെ തുടര്‍ന്ന് ലഭിച്ച ഒട്ടേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും സര്‍ക്കുലര്‍ അയച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അബ്കാരി ആക്ട് പ്രകാരമാണ് പൊതുനിരത്തില്‍ മദ്യപിച്ചെത്തുന്ന ആളുകളെ ഊതിക്കുന്നത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ചെയ്യുന്ന ഈ പ്രവൃത്തി അച്ചടക്ക ലംഘനമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം കേസുകള്‍ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടത്. എന്തെങ്കിലും സംശയം തോന്നിയാല്‍ രക്ത പരിശോധന നടത്തി സ്ഥിരീകരിക്കണം എന്നാണ് നിര്‍ദേശം. എസ് ഐയുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് പരിശോധന നടത്താന്‍ അനുവാദമുള്ളൂയെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :