ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കുരിശ്: കെഎം മാണി

  ധനമന്ത്രി കെഎം മാണി , പിസി ജോര്‍ജ് , കുരിശ് , സെന്റ് തോമസ് കത്തീഡ്രലില്‍
പാലാ| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (10:11 IST)
ജീവിതത്തില്‍ സന്തോഷവും ദുഖവും ഉണ്ടാകും, ആ ദുഖത്തെ സന്തോഷമാക്കിമാറ്റാന്‍ കഴിയുമെന്ന് ധനമന്ത്രി കെഎം മാണി. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് സെന്റ് തോമസ് കത്തീഡ്രലില്‍ കുരുത്തോലപ്പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുരിശില്ലാതെ യേശുവിനെ കാണാന്‍ കഴിയില്ല. ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കുരിശ്. ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകുമെങ്കിലും ഉണ്ടാകുന്ന ദു:ഖങ്ങളെ സന്തോഷമാക്കി മാറ്റുകയാണ് വേണ്ടതെന്നും മാണി പറഞ്ഞു. പിസി ജോർജുമായി ബന്ധപ്പെട്ട വിഷയങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് മാണിയുടെ പ്രസ്താവന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :