ജോര്‍ജ് യുഡിഎഫ് വിട്ടു പുറത്തുവരണമെന്ന് കോടിയേരി

  പിസി ജോര്‍ജ് , കോടിയേരി ബാലകൃഷ്ണന്‍ , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (15:15 IST)
പിസി ജോര്‍നിന്റേത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ അദ്ദേഹം ആദ്യം യുഡിഎഫ് വിട്ടു പുറത്തുവരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് വിഷയം ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും. ജോര്‍ജിനെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിസി ജോര്‍ജ് കെഎം മാണി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ജോര്‍ജും മാണിയും തമ്മിലുള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. മാണിയുടെയും ജോര്‍ജിന്റെയും തുടര്‍ നിലപാടുകള്‍ പരിഗണിച്ചാവും തീരുമാനമെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും. പിസി ജോര്‍ജ് കെഎം മാണി വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :