താന്‍ വഴിയാധാരമായി വന്നവനല്ല; ആരുടെയും ഇരയായി നിന്നുകൊടുക്കില്ലെന്നും പിസി ജോര്‍ജ്

കോട്ടയം| JOYS JOY| Last Updated: ശനി, 28 മാര്‍ച്ച് 2015 (17:05 IST)
പാര്‍ട്ടിയില്‍ നിന്ന് തന്നെ, താന്‍ തന്നെ പുറത്താക്കി കൊള്ളാമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികമായി തന്നെ മാറ്റണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ല. ചീഫ് വിപ്പ് സ്ഥാനം യു ഡി എഫ് എനിക്ക് തന്നാതാണ്. യു ഡി എഫ് നേതാക്കള്‍ അവശ്യപ്പെട്ടാല്‍ ചീഫ് സ്ഥാനം തിരികെ നല്കും

രണ്ടു കാരണങ്ങള്‍ കൊണ്ട് താന്‍ ഒന്നും പറയില്ല ഇപ്പോള്‍ പറയുന്നില്ല. ഒന്ന്, യു ഡി എഫ് നേതാക്കന്മാര്‍ക്ക് ആര്‍ക്കെയെങ്കിലും എതിരെ മോശമായി സംസാരിക്കില്ലെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. രണ്ട്, ഇത് വിശുദ്ധ വാരമാണ്, താന്‍ ക്രിസ്ത്യാനിയാണ്,

മാണി ഒരാഴ്ചത്തേക്ക് ധ്യാനത്തിന് പോകണമെന്നാണ് തന്റെ ആഗ്രഹം. ഈ ഒരാഴ്ച പ്രാര്‍ത്ഥനയുമായി കഴിയണം. പാപിയായ മാണിയുടെയും പാപിയായ പി സി ജോര്‍ജിന്റെയും പാപങ്ങള്‍ക്കു വേണ്ടി കര്‍ത്താവ് ക്രൂശിലേറി ദു:ഖവെള്ളി കഴിഞ്ഞാല്‍ ഈസ്റ്റര്‍ ആണ്. സന്തോഷമാണ് ആ സന്തോഷത്തിലേക്ക് മാണിസാര്‍ വരാന്‍ പ്രാര്‍ത്ഥിക്കുന്നു. കുരിശുമരണത്തിന്റെ നാളുകളില്‍ ആരെയും ക്രൂശിലേറ്റാന്‍ താനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ധാരണയായെന്നത് ശരിയല്ല. താന്‍ വലിയ നേതാവല്ല. മനസ്സാക്ഷിക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയോ എന്ന ചോദ്യത്തിന് ചര്‍ച്ച ചെയ്യാത്ത കാര്യത്തിന് എങ്ങനെ മറുപടി പറയുമെന്നായിരുന്നു പി സി യുടെ ചോദ്യം. മുഖ്യമന്ത്രി പോകുവാണ്, അടുത്ത വ്യാഴാഴ്ച സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, വ്യാഴാഴ്ച തനിക്ക് സമയം കിട്ടുമോയെന്നറിയില്ല. ദു:ഖവെള്ളിയാഴ്ചയ്ക്ക് മുമ്പുള്ള ദിവസമാണ് അത്. രാഷ്‌ട്രീയ ചര്‍ച്ചയ്ക്ക് പറ്റിയ ദിവസമല്ല.

തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച വരെ സമയമുണ്ട്. മാന്യമായ പ്രതികരണം യു ഡി എഫില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അത് കഴിഞ്ഞ് താനും തന്റെ ആളുകളും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ കേരള കോണ്‍ഗ്രസില്‍ വഴിയാധാരമായി വന്നു കയറിയതല്ലെന്നും ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :