ഭൂമിയിലെ മാലാഖമാരെ ലാത്തികൊണ്ടടിച്ച് പൊലീസ്

സമരം നടത്തുന്ന നഴ്സുമാർക്ക് നേരെ പൊലീസിന്റെ ലാത്തിചാർജ്; അഞ്ചു പേർക്ക് പരുക്ക്, വ്യാഴാഴ്ച സംസ്ഥാനത്ത് പണിമുടക്ക്

aparna| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2018 (08:40 IST)
ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിവരുന്ന നഴ്‌സുമാര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിചാര്‍ജ്. ലാത്തിചാർജിൽ പെൺകുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ചേര്‍ത്ത താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമരത്തിനിടെ ലാത്തിചാർജ് നടത്തിയ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാനത്ത് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. മന്ത്രിമാർ ശ്രമിച്ചെങ്കിലും സമരം ഒത്തു‌തീർപ്പിൽ ആയില്ല. നഴ്സുമാരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജ്മെന്റ് അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :