എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

ശ്രീ​ന​ഗ​ർ, ശനി, 10 ഫെബ്രുവരി 2018 (11:59 IST)

 Policeman Arrested , Rape , 8-Year-Old Girl , Murder , Jammu , Rape case , Deepak Khujaria , Khujaria , ദീ​പ​ക് ഖ​ജൂ​രി​യ , പൊലീസ് , പീഡനം , അറസ്‌റ്റ് , ക​ത്വ ജി​ല്ല​ , ജമ്മു , ക്രൈം ​ബ്രാ​ഞ്ച്

എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍.  അറസ്‌റ്റില്‍. (28) എ​ന്ന യു​വ ഉദ്യോഗസ്ഥനെയാണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ക്കൊപ്പം ഒരു കൗ​മാ​ര​ക്കാ​രനും പിടിയിലായി.

ക​ഴി​ഞ്ഞ മാ​സം പ​ത്തി​നാ​ണ് ജമ്മു കശ്‌മീരിലെ ക​ത്വ ജി​ല്ല​യി​ലെ ര​സാ​ന​യി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഒരാഴ്‌ചയ്‌ക്കു ശേഷം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൗ​മാ​ര​ക്കാ​രന്‍ പിടിയിലായെങ്കിലും യഥാര്‍ഥ പ്രതിയെ രക്ഷപ്പെട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ പ്രതിഷേധം ശക്തമായതോടെ കേസ് ക്രൈം ​ബ്രാ​ഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ക്രൈം ​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഖ​ജൂ​രി​യും കൗ​മാ​ര​ക്കാ​രനും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമായത്. ത​ട​വി​ലാ​ക്കപ്പെട്ട കുട്ടിയെ ദിവസങ്ങളോളം ഇരുവരും ലൈംഗികമായി ഉപയോഗിച്ചുവെന്നും കണ്ടെത്തി.

സം​ഭ​വ​​ത്തി​ൽ ഖ​ജൂ​രി​യ​യു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന തെ​ളി​വ് ല​ഭി​ച്ച​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. അതേസമയം, സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ക്രൈം ​ബ്രാ​ഞ്ച് അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടുപടം? പെൺകുട്ടിക‌ളുടെ സമരം വൈറലാകുന്നു

പെൺകുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലാകുന്നു. സമരത്തേക്കാൾ ഉപരിയായി അതിലെ ...

news

ചരിത്രസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, സ്വീകരിക്കാനൊരുങ്ങി പലസ്തീൻ; മോദി വിശിഷ്ടാതിഥിയെന്നു പ്രസിഡന്റ് അബ്ബാസ്

ചരിത്രസന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പലസ്തീനിലെത്തും. ആദ്യമായാണ് ഒരു ...

news

ഗൗരി നേഹയുടെ മരണം; അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഗൗരി നേഹയുടെ മരണത്തിന് കാരണമായ ട്രിനിറ്റി സ്‌കൂളിലെ അധ്യാപകരെ ആഘോഷപൂർ‌വ്വം ...

news

10 കോടിയുടെ ലോട്ടറിയടിച്ചയാൾ ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പ് വായിച്ചവർ അമ്പരന്നു

10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. തായ്ലന്‍ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ...

Widgets Magazine