അധികൃതർ കഴി‌ക്കുന്ന മീൻകറി തന്നെ വേണം, സുനിക്ക് വേണ്ടി സഹതടവുകാരൻ മോഷണം തുടങ്ങി

തിങ്കള്‍, 12 ഫെബ്രുവരി 2018 (08:05 IST)

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് ജയിലിൽ സ്പെഷ്യൽ വിഭവങ്ങൾ. സഹതടവുകാരനാണ് സു‌നിക്ക് സ്പെഷ്യൽ വിഭവങ്ങൾ എത്തിക്കുന്നത്.‌ ഉദ്യോഗസ്ഥരുടെ മീൻകറിയാണ് ഇയാൾ അടിച്ചുമാറ്റി സുനിക്കു നൽകാൻ ശ്രമിച്ചത്. സഹതടവുകാരനെ കൈയ്യോടെ പിടികൂടി. 
 
അടുക്കളയ്ക്കു ചേർന്നുള്ള സെല്ലിലാണ് സുനി കഴിയുന്നത്. ഉദ്യോഗസ്ഥർക്കു വേണ്ടി തയാറാക്കിയ മീൻകറി അഴികൾക്കിടയിലൂടെ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണു പിടിവീണത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ഈ ചുമതലയിൽനിന്നു നീക്കി.
 
വിയ്യൂർ ജില്ലാ ജയിലിൽ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങൾ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണു സുനിയുടെ കൂട്ടുകാരൻ പിടിക്കപ്പെട്ടത്. തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഒരേ അടുക്കളയിലാണു ഭക്ഷണം പാകംചെയ്യുന്നതെങ്കിലും പാചകരീതി ഒന്നല്ല. 
 
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുക്കളയുടെ തൊട്ടുപിന്നിലുള്ള സെൽ തന്നെ സുനി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആമിയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ അപ്രത്യക്ഷമായ സംഭവം: നിലപാട് പരസ്യപ്പെടുത്തി കമല്‍ രംഗത്ത്

മഞ്ജു വാര്യര്‍ നായികയായ ആമിക്കെതിരായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന നിരൂപണങ്ങള്‍ ...

news

നോട്ട് അസാധുവാക്കലും ജിഎസ്ടിയും ദോഷം വരുത്തിയിട്ടില്ല; ഇന്ത്യയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും - മോദി

നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷം ...

news

കെ ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുറപ്പിച്ച് വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പദാന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന്

news

ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം

സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തിയതായി ...

Widgets Magazine