aparna|
Last Modified ശനി, 10 ഫെബ്രുവരി 2018 (14:34 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന കോടികളുടെ തട്ടിപ്പു കേസ് ഒത്തുതീർപ്പിലേക്ക്. ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന് നല്കും. കാസര്കോട് സ്വദേശിയായ വ്യവസായി സഹായിച്ചെന്നാണ് പുറത്തുവരുന്ന സൂചന.
അതേസമയം, ബിനോയ്ക്കെതിരെ രണ്ട് കേസുകൾ കൂടി ഫയൽ ചെയ്യാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. കുറച്ചുദിവസങ്ങളായി ബിനോയ്ക്കെതിരായ യാത്രാവിലക്കു നീക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ ഫലമായി ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന.
ബിനോയിക്ക് എതിരായ കേസ് പാർട്ടിക്ക് തീരാകളങ്കവും ക്ഷീണവും ഉണ്ടാക്കി. സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അപമതിപ്പുണ്ടാക്കി. കേരള നേതൃത്വം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തി.
ചൊവ്വ ബുധന് ദിവസങ്ങളിലായി ചേര്ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ചയായത്.